പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി.
കല്ലേക്കാട്ട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. ചോരപുരണ്ട കൊടുവാള്‍ വെള്ളകവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്.
പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധം കണ്ടെത്തിയത്. അതേസമയം സുബൈര്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചേക്കും.
കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതികളുമായി കൊലപാതകം നടത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും.