മണ്ണാര്‍കാട്: പാലക്കാട് മണ്ണാര്‍കാട് കെ.എസ്.ഇ.ബി ഓഫീസിനകത്ത് ആത്മഹത്യാ ഭീഷണി മുഴക്കി കരാറുകാരന്. അഗളി കെ.എസ്.ഇ.ബിയിലെ കരാറുകാരന് പി സുരേഷ് ബാബുവാണ് കയറുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി. ഇത് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഇയാള്‍ പറയുന്നത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് സുരേഷ് ബാബു അഗളി കെ.എസ്.ഇ.ബി ഓഫീസിലെത്തിയത്. തനിക്ക് ലഭിക്കാനുള്ള ഒന്നരകോടിയോളം രൂപ അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
‘എന്റെ പൈസ കിട്ടിയാന്‍ എനിക്ക് എന്റെ കടം വീട്ടാമായിരുന്നു. കഴിഞ്ഞ ആഴ്ചയും അതിന് മുന്‍പത്തെ ആഴ്ചയും പൈസ ചോദിച്ച് എത്തിയിരുന്നു. ബില്ല് പാസായില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ലൈന്‍ വര്‍ക്കുകള്‍ ചെയ്യുന്നത് ഞാനാണ്. മെയിന്റനന്‍സ് ആണെങ്കിലും വലിയ വര്‍ക്കാണെങ്കിലും ചെറുതാണെങ്കിലും ഞാനാണ് ചെയ്യുന്നത്’, സുരേഷ് ബാബു പറയുന്നു.