ഓയൂര്‍: ഓട്ടോയില്‍ സഞ്ചരിച്ച വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നിസ (24), കല്യാണി (40) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ പത്തരയോടെ വെളിയം കാഞ്ഞിരംപാറയിലായിരുന്നു സംഭവം. കായില രാധാമന്ദിരത്തില്‍ പൊന്നമ്മ അമ്മയുടെ ഒന്നര പവന്റെ മാലയാണ് പൊട്ടിച്ചത്. തുടര്‍ന്ന്, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി. ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ അഭിലാഷ്, എ.എസ്.ഐ മാരായ ചന്ദ്രകുമാര്‍, അനില്‍കുമാര്‍, സി.പി.ഒ ബിനു, ഡബ്ല്യു.സി.പി.ഒ ജുമൈലബീബി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.