കൊല്ലങ്കോട്: കഴിഞ്ഞ് ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ കോഴിയെ ക്രൂരമായി കൊന്ന അറവുകാരന് അറസ്റ്റില്‍. കോഴിയെ ജീവനോടെ തൂവലും തോലും പൊളിച്ച് വെട്ടിനുറുക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവത്തില്‍ പ്രതിയായ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു (36) നെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്.
എന്നാല്‍, കാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെ വീഡിയോയില്‍ കാണാം. തൊലിയുരിച്ച്, കാലും ചിറകും അറുത്ത് മാറ്റിയ ശേഷം ഒടുവിലാണ് കഴുത്ത് അറുത്ത് മാറ്റി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.