CLOSE

മോദി പറഞ്ഞാല്‍ പിണറായി ഇവിടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും: കെ മുരളീധരന്‍

Share

തിരുവനന്തപുരം: കേരളമാകെ ഗുജറാത്താക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍ എം.പി. മോദി- പിണറായി കൂടിക്കാഴ്ചയിലെ ചര്‍ച്ചകള്‍ എന്തൊക്കെയായിരുന്നെന്നും ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയെ അയച്ചെതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ഇനി ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ മോദി പറഞ്ഞാല്‍ അതും ഇവിടെ നടപ്പാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രതിഷേധിച്ചിരുന്നു. വികസനം കണ്ട് പഠിക്കാനാണെങ്കില്‍ ഗുജറാത്തില്‍ മോദിക്ക് ശേഷം ഒരു മുഖ്യമന്ത്രിക്കും അഞ്ച് വര്‍ഷം തുടര്‍ന്നിട്ടില്ല. മുഖ്യമന്ത്രിമാരെ മാറ്റുന്നത് പഠിക്കാനാണോ അങ്ങോട്ട് പോകുന്നത്. സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയില്‍ സമരക്കാരെ പോലീസ് നേരിടുന്നത് മാത്രമാണന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.