കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദ്ദേശം. പുതുതായി ചുമതലയേറ്റ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബാണ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലായിരുന്നു നിര്‍ദ്ദേശം.
അന്വേഷണ വിവരം ചോരുന്നതില്‍ കോടതി അതൃപ്തി പ്രകടമാക്കിയിരുന്നു. അഭിഭാഷക സംഘടനകളും പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും വിമര്‍ശനമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും വിലയിരുത്തി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നല്‍കിയിരിക്കുന്ന സമയ പരിധി അടുത്ത മാസം 30 ന് അവസാനിക്കും.