എറണാകുളം: തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കാളികളായ രണ്ട് പ്രതികളെ കൂടി അന്വേഷണസംഘം കണ്ടെത്തി. സ്വര്‍ണ്ണക്കടത്തിനായി പണം മുടക്കിയവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ രണ്ട് പേര് കസ്റ്റഡിയിലാണെന്നാണ് വിവരം.
ഇവരുള്‍പ്പെടെ ആറ് പേര്‍ക്കാണ് സംഭവത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്.
ഇതിന് ശേഷം, അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്മാന് എ.എ ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിനുള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുള്ളത്.