CLOSE

പ്ലസ് ടു ഉത്തരസൂചിക പുനഃപരിശോധിക്കില്ല: വിദ്യാഭ്യാസമന്ത്രി, ബഹിഷ്‌കരണം തുടര്‍ന്ന് അധ്യാപകര്‍

Share

തിരുവനന്തപുരം: പ്ലസ് ടു ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുകയാണ്. പുതിയ ഉത്തരസൂചികയുടെ ആവശ്യമില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ ഉത്തരസൂചികയില്‍ അപാകതയില്ല. അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. കൃത്യസമയത്ത് തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യാമ്പില്‍ എത്തിയില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

അതേസമയം ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്ന നിലപാടിലാണ് അധ്യാപകര്‍. പ്ലസ് ടു മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിച്ചു. ഉത്തര സൂചികയില്‍ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷന്‍ നടത്തിയ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.

Leave a Reply

Your email address will not be published. Required fields are marked *