നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന് മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് സന്തോഷ് കാര്‍ത്തിക്കിന് അസ്വസ്ഥത അനുഭവപ്പെട്ടത്. അപസ്മാര രോഗിയായിരുന്ന കുട്ടി ഒരു വയസ് മുതല്‍ ചികിത്സയിലായിരുന്നു. അവശ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.