തിരുവനന്തപുരം: മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയത ആളിക്കത്തിക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കുന്നുവെന്നും മുന്‍കൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിയാന്‍ കാനം രാജേന്ദ്രന്റെ പാര്‍ട്ടിക്കാര്‍ തങ്ങളോടെപ്പം ഉണ്ട്. അദ്ദേഹം ഇക്കാര്യം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെ. ചീഫ് സെക്രട്ടറിയെ ഗുജറാത്തില്‍ അയച്ചത് ഗുജറാത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മാന്യത നല്‍കാനാണെന്നും സതീശന്‍ പറഞ്ഞു.
സിപിഎം- ബിജെപി ഗൂഢാലോചന വ്യക്തമാണ്. ഗുജറാത്ത് മോഡലിനെ അഭിനന്ദിച്ച് ചീഫ് സെക്രട്ടറി സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേരള മോഡലിനെ പറ്റി പറഞ്ഞവര്‍ ഇപ്പോള്‍ ഗുജറാത്ത് മോഡലിനെ പറ്റി പറയുന്നു. മുഖ്യമന്ത്രി ബിജെപിയുമായി ബന്ധമുണ്ടാക്കി. നിലവിലെ സംസ്ഥാനത്തെ സാമ്പത്തിക നില വ്യക്തമാക്കി ധവള പത്രം ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.