മലപ്പുറം: കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഏഴ് കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് അറസ്റ്റിലായി. പെരിന്തല്‍മണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുള്‍ സമദ്, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്.
അടിവസ്ത്രത്തിനടിയില്‍വെച്ചും, ശരീരത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണ്ണവുമായി എത്തിയത്. സഫ്ന അഞ്ച് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണിയായതുകൊണ്ട് പരിശോധനയില്‍ ഇളവുകിട്ടുമെന്ന ധാരണയെ തുടര്‍ന്നാണ് ഇത്രയും അധികം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു. മൂന്നേ കാല് കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 6.26 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.