CLOSE

യൂസഫലിക്കെതിരെ പറഞ്ഞതില്‍ തെറ്റുപറ്റി : പി.സി ജോര്‍ജ്

Share

കൊച്ചി: വ്യവസായി എം.എ യൂസഫലിക്കെതിരെ പറഞ്ഞതില്‍ തെറ്റുപറ്റിയെന്ന് പി.സി ജോര്‍ജ്. താന്‍ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി.സി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. അറസ്റ്റിന് കാരണമായ പരാമര്‍ശങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് പി സി ജോര്‍ജ് പറഞ്ഞു. തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി സി ജോര്‍ജ് പറഞ്ഞു.

തീവ്രവാദികളും രാജ്യദ്രോഹികളുമായവരുടെ വോട്ട് വേണ്ടെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. രാജ്യത്തെ സ്നേഹിക്കാത്ത ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തോന്നിയപ്പോഴൊക്കെ തിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതങ്ങനെയല്ല. തനിക്ക് ഉറപ്പുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.