ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഭക്തന് വീണു മരിച്ചതിനെ തുടര്‍ന്ന്, ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണം.
ഇന്ന് 11 മണിവരെ നാലമ്ബലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി, ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ആള് മുങ്ങി മരിച്ചതിനെ തുടര്‍ന്നാണ് ശുദ്ധിക്രിയകള്‍ നടത്തുന്നത്.
കോവിഡിനെ തുടര്‍ന്ന് ഏറെ നാള് അടച്ചിട്ടതിന് പിന്നാലെ, കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്തര്‍ക്ക് പ്രവേശനം.
പിന്നാലെ, ക്ഷേത്രത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ ദര്‍ശന സമയം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധമാക്കിയത് നീക്കി. എന്നാല്‍, ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് ദര്‍ശനത്തിനുള്ള സൗകര്യം തുടരും.