കൊച്ചി : രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വലിയ വര്‍ധനവ്.
ഒറ്റയടിക്ക് 103 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വില 2359 രൂപയായി. കഴിഞ്ഞ നാല് മാസത്തിനിടയില്‍ കൂട്ടിയത് 365 രൂപയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. എന്നാല്‍ വാണിജ്യ ആവശ്യത്തിനുള്ള വലിയ വില വിര്‍ധനവ് ഹോട്ടലുകളിലും മറ്റും വലിയ വിലക്കയറ്റത്തിനിടയാക്കും.
കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയാണ് ഈ വിലക്കയറ്റമെന്നത് ശ്രദ്ധേയമാണ്. ഇന്ധന വിലയും പാചകവാതക വിലയും അടിക്കടി വര്‍ധിപ്പിച്ചിട്ടും ഒരു ഇടപെടലും ഭരണകൂടം നടത്തുന്നില്ല. ഇതിനെതിരെ കാര്യമായ ഒരു പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്കും കഴിയുന്നില്ല.