തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ നടന് വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് നടി മാലാ പാര്‍വതി രാജിവച്ചു.
മാലാ പാര്‍വതി ‘അമ്മ’യ്ക്ക് രാജിക്കത്ത് നല്കി.
വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപോര്‍ട് നല്‍കിയിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ ‘അമ്മ’ എക്സിക്യൂടീവ് കമിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് നടന് വിജയ് ബാബു അറിയിച്ചിരുന്നു. വിജയ് ബാബു നല്കിയ കത്ത് ‘അമ്മ’ എക്സിക്യൂടീവ് അംഗീകരിച്ചു.
തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യുടീവ് കമിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചു.