കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന നിയമമന്ത്രിയുടെ വാദം തള്ളി സിനിമാ മേഖലയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി).
റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്നും, സിനിമാ സംഘടനകളില്‍ നിന്ന് നീതി കിട്ടിയിട്ടില്ലെന്നും ഡബ്ല്യൂസിസി അംഗം ദീദി ദാമോദരന്‍ പ്രതികരിച്ചു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പി രാജീവ്. റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പിലാക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി.