CLOSE

പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെ പിന്തുണച്ച് ജസ്റ്റിസ് കെമാല്‍ പാഷ

Share

കൊച്ചി: പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെയും ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റിന് ഈ കേസില്‍ അധികാരമുണ്ടെന്ന് കെമാല്‍ പാഷ പറഞ്ഞു. അവധി ദിവസങ്ങളില്‍ ഹാജരാകാന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ നിര്‍ബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലാണ് പി.സി ജോര്‍ജിനെ പോലീസ് പുലര്‍ച്ചെയെത്തി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ പിസി ജോര്‍ജിന് മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. പി.സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യല്‍ ഫാസ്റ്റ് കല്‍സ് മജിസ്ട്രേറ്റ് കോടതി കര്‍ശന ജാമ്യ വ്യവസ്ഥകള്‍ വച്ചിരുന്നു.

ഏതെങ്കിലും വേദികളില്‍ അത് ലംഘിക്കപ്പെടുന്നോയെന്നും പോലീസ് നിരീക്ഷിച്ചു വരികയാണ്. കോടതി അവധിയായതിനാല്‍ ചൊവ്വാഴ്ച്ചയാകും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുക. അത് ലഭിച്ച ശേഷം അപ്പീല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. ഇതിനിടെ പിസിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അന്‍വര്‍ഷാ പാലോട് രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന ജോര്‍ജിന്റെ നിലപാട് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് അന്‍വറിന്റെ പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published.