CLOSE

പത്രക്കുറിപ്പില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയതിനെതിരെ നടന്‍ ഷമ്മി തിലകന്‍

Share

തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം നടന്‍ വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയതിനെതിരെ നടന്‍ ഷമ്മി തിലകന്‍ .

അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പില്‍ തന്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.

ഇടവേള ബാബു മനപ്പൂര്‍വമായി തന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നത് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. തന്നെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.