തിരുവനന്തപുരം: ചെറിയ പെരുന്നാളിന്റെ (Eid Ul Fitrs) ആഘോഷത്തിനായി നാട് ഒരുങ്ങിനില്ക്കെ തലസ്ഥാന നഗരത്തില്‍ അക്രമം.
തിരുവനന്തപുരം ശ്രീകാര്യത്ത് (Sreekaryam) ഇറച്ചിക്കടയിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചു. രണ്ട് പേര്‍ക്ക് കുത്തേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.