CLOSE

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

Share

കൊല്ലം: മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.
കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും മകള്‍ മിയ (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഏപ്രില്‍ 14നായിരുന്നു സംഭവം ഉണ്ടയത്. കറന്റ് പോയതിനാല്‍ മെഴുകുതിരി കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പാവാടയില്‍ തീപിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published.