കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്ക്കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക അതുവഴി സ്ഥായിയായ കാര്‍ഷിക സംസ്കാരം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന ഗവര്‍മെന്റ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുഷുകളുടെ ഏകോപനത്തോടെ കേരളത്തില്‍ ഒന്നാകെ നടപ്പിലാക്കുന്ന ”ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു (2022 മെയ് 7) രാവിലെ 11 മണിക്ക് കോഴിക്കോട് കോര്പ്പറേഷന് ചെയര്‍ പേഴ്സണ്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ പേരുന്ന യോഗത്തില്‍ പൊതുലരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമദ് റിയാസ് ടാഗോര്‍ സെന്റിനറി ഹാള്‍ കോഴിക്കോട് വച്ചു നിര്‍വഹിക്കുന്നു.

കോഴിക്കോട് ജില്ലയിലെ എം പി മാരും എം എല്‍ എ മാരും യോഗത്തില്‍ വിരിഷ്ടാതിഥികളാകും. ജില്ലയിലെ മറ്റ് ജില്ലാ, ബ്ലോക്ക്, ര്രാപഞ്ചായത്ത് പ്രതിനിധികളും കാര്‍ഷിക വികസന സ്ഥിതി അംഗങ്ങളും കര്‍ഷകരും യോഗത്തില്‍ പങ്കെടുക്കും