കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ നടന് മമ്മൂട്ടിയും വ്യവസായി എം.എ യൂസഫലിയും പങ്കെടുത്തു.
കെ.സുരേന്ദ്രന്റെയും കെ.ഷീബയുടെയും മകന് ഹരികൃഷ്ണന്റെയും ദില്‍നയുടെയും വിവാഹച്ചടങ്ങിലാണ് എം.എ. യൂസഫലിയും മമ്മൂട്ടിയും പങ്കെടുത്ത് വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നത്.
ഈയിടെ പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തിനു ശേഷമാണ് കോഴിക്കോട് ഈ വിവാഹ ചടങ്ങ് നടന്നത്. പി.സി ജോര്‍ജിന്റെ നിലപാടിനോട് ബി.ജെ.പിക്കുപോലും യോജിപ്പില്ലെന്ന സന്ദേശം കൂടിയാണീ ചിത്രങ്ങള്‍ നല്‍കുന്നത്. എം.എ യൂസഫലിക്കും മുസ്ലിംകള്ക്കുമെതിരെ വിഷം തുപ്പിയെ പി.സി ജോര്‍ജിനെ രാഷ്ട്രീയ ലാഭത്തിനായി സംഘ് പരിവാര്‍ ചേര്‍ത്തു പിടിക്കുമ്ബോഴാണ് അതിനോട് ഒട്ടും ചേര്‍ച്ചയില്ലാത്ത ഇത്തരം ചടങ്ങുകളും നടക്കുന്നതെന്നത് ശ്രദ്ധേയവും ആശ്വാസവുമാണ്.
കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മമ്മൂട്ടിക്കും എം.എ യൂസഫലിക്കും കെ.സുരേന്ദ്രനുമൊപ്പം നില്ക്കുന്ന ഫോട്ടോ നിര്‍മാതാവ് ആന്റോ ജോസഫാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.