CLOSE

ഞങ്ങളും കൃഷിയിലേക്ക് കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

Share

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക അതുവഴി സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന ഗവണ്‍മെന്റ്
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുഷുകളുടെ ഏകോപനത്തോടെ കേരളത്തില്‍ ഒന്നാകെ നടപ്പിലാക്കുന്ന ”ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു (2022 മെയ് 7) രാവിലെ 11 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമദ് റിയാസ് ,ടാഗോര്‍ സെന്റിനറി ഹാളില്‍ വെച്ച് നിര്‍വഹിച്ചു
യുവജനസംഘടനകള്‍ ഈ പദ്ധതി ഏറ്റെടുത്ത് ചെയ്യണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ തന്നെ സുരക്ഷിത ഭക്ഷണത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ടിരിക്കുന്ന വീടുകളും, റെസിഡന്‍സ് അസോസിയേഷനുകളും ഗ്രാമങ്ങളും ഉണ്ട്. ഉത്പദാനം വര്‍ധിപ്പിച്ച് കേരളത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് കൃഷിവകുപ്പിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സാങ്കേതികവിദ്യകളും കൃഷിരീതികളും പദ്ധതികളും കര്‍ഷകരിലേക്കെത്തിക്കണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ സമയബന്ധിതമായി ചെയ്തു കൊടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കേരളസീഡ് ഡെവലപ്‌മെന്റ് അതോറിറ്റിയിലെ കൃഷി അഡീഷണല്‍ ഡയറക്ടര്‍ എലിസബത്ത് പുന്നൂസ് പദ്ധതി വിശദീകരിച്ചു. കേരളത്തിലാകെ 10000 ഹെക്ടര്‍ ജൈവകൃഷി, 10000 കൃഷി കൂട്ടങ്ങള്‍, 140 ഹരിത പോഷക കാര്‍ബണ്‍ തൂലിത ഗ്രാമങ്ങള്‍, ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍, തുടങ്ങിയ വിവിധ ലക്ഷ്യങ്ങള്‍ ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. പഞ്ചായത്തു തലത്തിലും വാര്‍ഡ് തലത്തിലും കൃഷി കൂട്ടങ്ങള്‍ രൂപീകരിച്ച് ഉത്പാദനം, സംഭരണം, വിപണനം, മൂല്യവര്‍ധനവ് എന്നിവ ശക്തിപ്പെടുത്തും. കര്‍ഷകന്റെ വരുമാനം കൂട്ടുക, മണ്ണ് ജല ജൈവസമ്പത്തുകളെ സംരക്ഷിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.

കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് പുതുതലമുറക്ക് ഈ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചു. സംസ്ഥാനതല കര്‍ഷക അവാര്‍ഡ് ജേതാക്കളെ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍ എ ആദരിച്ചു. പരിപാടിയോടനു ബന്ധിച്ച് നടന്ന കലാജാഥ കേഴിക്കോട് കോര്‍പറേഷന്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഷിജിന ഒ പി. ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ മുതിര്‍ന്ന കര്‍ഷകനായ , നരിക്കുനിയിലെ ചന്ദ്രന്‍ എന്ന വരെ മന്ത്രി ആദരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പ്രതിജ്ഞ യോഗത്തില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സീമ . ബി.ജെ സദസിന് ചൊല്ലിക്കൊടുത്തു. കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശ്രീ ശശി.പൊന്നണ സ്വാഗതം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ് നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലയിലെ എം പി മാരും എം എല്‍ എ മാരും കോര്‍പറേഷന്‍ സെപൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്. സി.പി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നാസര്‍ .പി., കെ. 1ജില്ലയിലെ മറ്റ് ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും കാര്‍ഷിക വികസന സ്ഥിതി അംഗങ്ങളും കര്‍ഷകരും യോഗത്തില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.