CLOSE

തൃശ്ശൂര്‍ പൂരം കരിമരുന്നു പ്രയോഗത്തിന്റെ പെണ്‍കരുത്തിന് ഇസാഫിന്റെ ആദരം

Share

തൃശ്ശൂര്‍: ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ പൂരത്തിന്റെ കരിമരുന്നു പ്രയോഗത്തിന് ലൈസന്‍സ് ലഭിച്ച ഷീന സുരേഷിനെ ഇസാഫ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ആദരിച്ചു. സിഇഒ വി എല്‍ പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഒ ബീന ജോര്‍ജ് ഷീന സുരേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സിഒഒ രാജേഷ് ശ്രീധരന്‍ പിള്ള സ്‌നേഹോപകാരം നല്‍കി. എരുമപ്പെട്ടി, കുണ്ടന്നൂര്‍ സ്വദേശിയായ ഷീന തൃശൂര്‍ പൂരം വെടിക്കെട്ടിന് ലൈസന്‍സ് നേടുന്ന ആദ്യ വനിതയാണ്. പൂരം വെടിക്കെട്ടിന് പെസോ അനുമതി നല്‍കിയതോടെ ഷീന സുരേഷ് എന്ന പെണ്‍കരുത്തും ചരിത്രത്തില്‍ ഇടം നേടി.

Leave a Reply

Your email address will not be published.