CLOSE

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി : യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Share

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മാറ്റാമ്ബുറം കുരുടി സ്വദേശി ഫിജോ ആണ് അറസ്റ്റിലായത്. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമം, വധശ്രമം, മാരകായുധങ്ങളുമായി വീടുകയറി സ്ത്രീകളെയടക്കം ആക്രമിക്കുക എന്നീ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് വന്നിരുന്ന ഫിജോക്കെതിരെ വിയ്യൂര്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ പുറപ്പെടുവിച്ച വാറണ്ടിലാണ് അറസ്റ്റ്.

കമ്മീഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദ്ദേശപ്രകാരം ഒല്ലൂര്‍ എ.സി.പി കെ.സി. സേതുവിന്റെ മേല്‍നോട്ടത്തിലാണ് പ്രതിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയത്. വിയ്യൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സൈജു കെ. പോള്‍, സിവില്‍ പൊലീസ് ഓഫീസര്‍ ജയകൃഷ്ണന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published.