CLOSE

പീഡനശ്രമക്കേസ് : മധ്യവയസ്‌കന് ആറര വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

Share

കുന്നംകുളം: പെട്രോള്‍ പമ്പിലെ ജീവനക്കാരിക്ക് നേരെയുണ്ടായ പീഡനശ്രമക്കേസില്‍ മധ്യവയസ്‌കന് ആറര വര്‍ഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുല്ലശേരി കോക്കാഞ്ചിറ വീട്ടില്‍ പ്രതാപനെ (59) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ) ജഡ്ജി എം.പി. ഷിബു ആണ് ശിക്ഷ വിധിച്ചത്.

2015 ജൂണ്‍ 17-ന് പാവറട്ടിയിലാണ് സംഭവം. പാവറട്ടി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.കെ. രമേശാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ എ.പി. ആന്റോ, സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സാബുജി എന്നിവരാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനെ സഹായിക്കാനായി പാവറട്ടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാജനും കുന്നംകുളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.ബി. ബിജുവും ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി.

Leave a Reply

Your email address will not be published.