തിരുവനന്തപുരം: ജോലി സ്ഥലത്ത് തല ലിഫ്ടില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. നേമം സ്വദേശി സതീഷ് കുമാറാണ് മരിച്ചത്.
അമ്ബലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ്. കടയിലേക്കുള്ള സാധനങ്ങളുമായി ലിഫ്ടില്‍ കയറുമ്ബോഴായിരുന്നു അപകടം. തല ലിഫ്ടിന്റെ വാതിലില്‍ കുടുങ്ങുകയായിരുന്നു.
ഫയര്‍ഫോഴ്സ് എത്തി സതീഷിനെ ലിഫ്ടില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണം സംഭവിച്ചു.