CLOSE

ജവാന്റെ വില കൂട്ടണം: ആവശ്യവുമായി ബെവ്‌കോ

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോ സര്‍ക്കാരിനെ സമീപിച്ചു. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന്‍ റമ്മിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ലിറ്ററിന് 57 രൂപയായിരുന്ന സ്പിരിറ്റ് 67 ലേക്കെത്തിയതോടെ വിലവര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ?ബെവ്‌കോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍.

10 % വില കൂട്ടണമെന്നാണ് ബെവ്‌കോ എം.ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. അതേസമയം, ഇനിയും വിലവര്‍ദ്ധിപ്പിച്ചാല്‍ വ്യാജമദ്യം കൂടുന്നതിനു കാരണമാകുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടു തന്നെ മദ്യത്തിനു വിലവര്‍ദ്ധിപ്പിച്ച് വിലവര്‍ദ്ധന ഉപഭോക്താക്കളിലെത്താതെ നികുതി കുറയ്ക്കുകയെന്ന ആവശ്യവും ബലപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.