തൃശൂര്‍: ഇസാഫും മണ്ണുത്തി ഡോണ്‍ ബോസ്കോ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെര്‍വില്ലിയ സമ്മര്‍ ക്യാമ്പ് ഡോണ്‍ ബോസ്കോ കോളേജില്‍ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് റെക്ടര്‍ ഫാ. മാത്യു കപ്ലികുന്നേല് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാകായികമായ കഴിവുകളെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഫുട്ബോള്‍, ബാഡ്മിന്റണ്‍, ചിത്രരചനാ, ഡാന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ലിജോ കളമ്പാടന്‍, ഇസാഫ് ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവേല്‍, ഇസാഫ് ബാങ്ക് ബോര്‍ഡ് അംഗം ഡോ. വി. എ. ജോസഫ്, സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കോശി ഡാനിയേല്‍, ഇസാഫ്-ബാലജ്യോതി സീനിയര്‍ മാനേജര്‍ ഉല്ലാസ് പി. സ്കറിയ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഈ മാസം 21 ന് സമാപിക്കും.