CLOSE

തൃശൂര്‍ പൂരം : വെടിക്കെട്ട് ഇന്ന് വൈകീട്ട്

Share

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് നടക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്ന് വൈകീട്ട് 6.30ന് നടത്താനാണ് തീരുമാനം.

ഇന്നലെ വൈകിട്ട് തൃശ്ശൂരില്‍ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.

കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഞായറാഴ്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ മെയ് 11 ന് പൂര്‍ത്തിയായിരുന്നു.

Leave a Reply

Your email address will not be published.