CLOSE

മദ്യലഹരിയില്‍ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച സംഭവം : പ്രതി അറസ്റ്റില്‍

Share

കുന്നിക്കോട്: മദ്യപിച്ച് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പത്തനാപുരം മാലൂര്‍ കോളജ് തീര്‍ത്ഥത്തില്‍ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പട്ടാഴി സ്വദേശിയായ അനില്‍കുമാറിനെ രഞ്ജിത്ത് ദേഹോപദ്രവം ചെയ്യുന്നെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന്, അന്വേഷിക്കാനെത്തിയ പൊലീസുകാരെ അസഭ്യം പറയുകയും എസ്.ഐയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കുന്നിക്കോട് എസ്.ഐ സലാവുദീന്റെ പരാതിയിലാണ് അറസ്റ്റ്. കുന്നിക്കോട് എസ്.എച്ച്.ഒ പി.ഐ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published.