CLOSE

കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടെ യുവാവ് കല്ല് തലയില്‍ വീണ് മരിച്ചു

Share

താനൂര്‍: തെയ്യാല പറപ്പാറപ്പുറത്തു കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളില്‍നിന്ന് കല്ല് തലയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരൂര്‍ മങ്ങാട് സ്വദേശിയും മലപ്പുറം ജില്ല എമര്‍ജന്‍സി റെസ്‌ക്യൂ ടീമിലെ സന്നദ്ധപ്രവര്‍ത്തകനുമായ നൗഷാദാണ് (44) മരിച്ചത്.

പരിക്കേറ്റ ഉടനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു. പിതാവ്: കാസിം. മാതാവ്: ആമിന. ഭാര്യ: ആയിശ. മക്കള്‍: അര്‍ഷാദ്, അര്‍ഷിദ.

Leave a Reply

Your email address will not be published.