കൊല്ലം: ചടയമംഗലത്ത് പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത യത്തീംഖാന നടത്തിപ്പുകാരന് അറസ്റ്റില്‍. ചടയമംഗലം സ്വദേശിയായ നിസാമുദ്ദീന്‍ ആണ് അറസ്റ്റിലായത്. മന്ത്രം ചൊല്ലി തരാം എന്ന് പറഞ്ഞ് പള്ളിയുടെ മൂത്രപ്പുരയില്‍ കൊണ്ടുപോയി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു ഇയാള്‍. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. ആകെ വിരണ്ട നിസാമുദ്ദീന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ, നാട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.
പോലീസെത്തി കുട്ടിയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.