CLOSE

വരിക്കാശേരി മനയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു

Share

പാലക്കാട്: ഒറ്റപ്പാലം വരിക്കാശേരി മനയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു. പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. രാവിലെ ഏഴരയോടെ മനിശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണസംഭവം. മുത്തംകുന്നം പദ്മനാഭന്‍ എന്നയാനയാണ് പാപ്പാനെ കൊന്നത്.

ചികിത്സയിലുള്ള ആനയാണ് വിനോദിനെ ആക്രമിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെ ആന കൊമ്പ് കൊണ്ട് വിനോദിനെ അടിച്ച് തെറിപ്പിക്കുകയായിരുന്നു. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published.