സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് കണ്ണൂരിലെ പായം പഞ്ചായത്തില്‍ നിര്‍മിക്കുന്ന ആധുനിക തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം സാംസ്കാരിക മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. തിയേറ്റര്‍ നിര്‍മിക്കുന്നതിനായി പായം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം കെ എസ് എഫ് ഡി സി യ്ക്ക് കൈമാറുന്ന ചടങ്ങും നടന്നു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് കോടി ചെലവഴിച്ചാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പായം പഞ്ചായത്തില്‍ തിയേറ്റര്‍ ഒരുക്കുന്നത്. രണ്ടു തിയേറ്ററുകളിലുമായി 300 സീറ്റുകളാണ് ക്രമീകരിക്കുക.
തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ., കെ.എസ്.എഫ്.ഡി സി ചെയര്മാന് ഷാജി എന്‍ കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍ മായ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി,വൈസ് പ്രസിഡന്റ് എം വിനോദ് കുമാര്‍, മുന്‍ പ്രസിഡന്റ് എന്‍ അശോകന് എന്നിവര്‍ പങ്കെടുത്തു.