CLOSE

മഴക്കാല പൂര്‍വ ശുചീകരണത്തില്‍ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Share

മഴക്കാല പൂര്‍വ ശുചീകരണത്തില്‍ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മെയ് 22 മുതല്‍ 29 വരെയാണ് ശുചീകരണം നടക്കുന്നത്. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കല്‍, ജലസ്രോതസ്സുകളിലെ ശുചീകരണം, കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ഓരോ തദ്ദേശ സ്ഥാപനവും പ്രാദേശികമായി ശുചീകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 50 വീടുകള്‍/ സ്ഥാപനങ്ങള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായിരുന്നു.
ഈ ക്ലസ്റ്ററുകളില്‍ ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. തദ്ദേശ സ്വയംഭരണ തലത്തില്‍ രണ്ടാഴ്ചയില്‍ ഒരിക്കലും വാര്‍ഡുതലത്തില്‍ ആഴ്ചയിലും ശുചിത്വ പ്രവര്‍ത്തികള്‍ വിലയിരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ തുറക്കുന്നത് പരിഗണിച്ച് വിദ്യാലയ പരിസരങ്ങളിലെ ശുചീകരണത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും, ഹരിതകര്‍മ്മ സേനയും, സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. വീടും പരിസരവും ശുചിയാണെന്ന് ഉറപ്പുവരുത്താന്‍ ഓരോരുത്തര്‍ക്കും കഴിയണം. മഴക്കാലത്തെ മുന്നൊരുക്കത്തോടെ നേരിടാന്‍ കേരളത്തെ സജ്ജമാക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് നീങ്ങണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.