തിരുവനന്തപുരം• പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവു വരുത്തിയത് സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ധനമന്ത്രി അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചതിന്റെ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും കുറയ്ക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.