CLOSE

ആലപ്പുഴയില്‍ അച്ഛനെ മര്‍ദിച്ചു കൊന്നു; മകന്‍ കസ്റ്റഡിയില്‍

Share

ആലപ്പുഴ: മകന്റെ മര്‍ദനത്തെ തുടര്‍ന്ന് അച്ഛന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്. മകന്‍ സജീവിനെ മാന്നാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവര്‍ തമ്മില്‍ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ഇപ്പോള്‍ താലൂക്ക് ആശുപത്രിയിലാണ്.

Leave a Reply

Your email address will not be published.