കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേള്‍ക്കുക. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. പ്രതിയെ രാജ്യത്തെത്തിക്കാന്‍ എംബസി മുഖേന നടത്തുന്ന ശ്രമങ്ങള്‍ സര്‍ക്കാര്‍, കോടതിയെ അറിയിക്കും. എന്നാല്‍ ആരോപണങ്ങളുടെ നിജസ്ഥിതി കോടതിയെ ധരിപ്പിച്ച് മുന്‍കൂര്‍ ജാമ്യം നേടാമെന്ന പ്രതീക്ഷയിലാണ് വിജയ് ബാബു.