CLOSE

വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തു ; റോഡരികില്‍ 45 കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

Share

ആലപ്പുഴ : കായംകുളം കാക്കനാട് റോഡരികില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. കൃഷ്ണകുമാറിനെ പ്രതികള്‍ ചവിട്ടി കൊന്നതെന്നാണ് പോലീസ് നിഗമനം.

വീടിന് മുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു. വൃഷ്ണത്തില്‍ ഏറ്റ മുറിവാണ് മരണകാരണം. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന ലഭിച്ചു.

Leave a Reply

Your email address will not be published.