തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മത്സ്യബന്ധന പണിമുടക്ക് തുടരുന്നു. മണ്ണെണ്ണ വിലവര്‍ധന തടയുക, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ഇന്ന് പണിമുടക്ക് നടത്തുന്നത്.
തീരശോഷണം സംഭവിച്ച മേഖലകള്‍ കേന്ദ്രീകരിച്ച് അടിയന്തിരമായ ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഒന്‍പതോളം മത്സ്യത്തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.