തിരുവനന്തപുരം: വഴയിലയില്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. വഴയില സ്വദേശി മണിച്ചന് ആണ് മരിച്ചത്. ഇന്നലെ രാത്രി ലോഡ്ജില്‍ വെച്ചാണ് വെട്ടേറ്റത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാറിനും വെട്ടേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെ പേരൂര്‍ക്കടയിലുള്ള ആരാമം ലോഡ്ജില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
നാലുപേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നിനാണ് മണിച്ചന് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഹരികുമാറിന്റെ നിലയും ഗുരുതരമാണ്. മദ്യപിക്കുന്നതിനിടെ പരസ്പരമുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ അരുവിക്കര പോലീസ് അന്വേഷണം തുടങ്ങി. കേസില്‍ രണ്ടുപേര്‍ പിടിയിലായി. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്. 2011-ല്‍ നടന്ന ഇരട്ടക്കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മണിച്ചന്.