CLOSE

ഒളമറ്റത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷം, കല്ലുകൊണ്ട് തലക്കടിയേറ്റ യുവാവ് മരിച്ചു

Share

ഇടുക്കി: തൊടുപുഴ ഒളമറ്റത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായി.

ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് നോബിള്‍ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മജുവിന്റെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published.