CLOSE

കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധം; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

Share

തിരുവനന്തപുരം: കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലേ എന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചോദിച്ചു. ഞങ്ങള്‍ ആരെയും ആക്രമിച്ചിട്ടില്ല. ഒരു ഓഫിസും തല്ലി തകര്‍ത്തിട്ടില്ല, സുധാകരന്‍ പറഞ്ഞു.

കെപിസിസി ആസ്ഥാനമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ചെറുപ്പക്കാരാണ്, കുട്ടികളാണ് അവരുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായാല്‍ പറഞ്ഞുനിര്‍ത്താന്‍ തങ്ങള്‍ക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമവുമായി പോയാല്‍ ആത്മരക്ഷാര്‍ഥം പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.