ഹരിപുരം; പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളില്‍ വായനദിനം സമുചിതമായി ആചരിച്ചു. മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ടി.കെ പ്രഭാകര കുമാര്‍ വായനദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് രാമകൃഷ്ണന്‍ വി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് പ്രകാശ് സ്വാഗതം പറഞ്ഞു. വിദ്യാരംഗം കണ്‍വീനര്‍ ബീന ടീച്ചര്‍, ജെസി ടീച്ചര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
സ്റ്റാഫ് സെക്രട്ടറി ഷൈനി ടീച്ചര്‍ നന്ദി പറഞ്ഞു. വായനാ വാരാചരണത്തിന്റെ ഭാഗമായി പ്രസംഗ മത്സരം, ചിത്രരചന, കൈയ്യെഴുത്ത് മത്സരം, സാഹിത്യക്വിസ്, വായനാമത്സരം, സ്പെല്ലിംഗ് ടെസ്റ്റ്, പുസ്തക ആസ്വാദനമത്സര ഹിന്ദി വായന, രക്ഷിതാക്കള്‍ക്കുള്ള വായന എന്നീ മത്സരങ്ങളും നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും യോഗ ഇന്‍സ്പെക്ടറും ആയ ശോഭ മുളവിനിയുടെ നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. പരിശീലന ക്ലാസും തുടങ്ങി.