തിരുവനന്തപുരം: വീടിന്റെ ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ രഞ്ജിത്ത് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വീടിന്റെ ടെറസില്‍ നിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിളപ്പില്‍ശാല കൊങ്ങപ്പള്ളിയെ വീട് പൊലീസ് പരിശോധിച്ചത്. പരിശോധനയില്‍ വീടിന്റെ ടെറസില്‍ നിന്നും 18 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രണ്ട് പെട്ടികളില്‍ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് കൃഷി. കഞ്ചാവ് നട്ടുവളര്‍ത്തിയ രഞ്ജിത്തിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു.