CLOSE

ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട മര്‍ദ്ദനം: 2 പേര്‍ കസ്റ്റഡിയില്‍

Share

കോഴിക്കോട് :കോഴിക്കോട് ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ രണ്ട് പേരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ 29 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇവരുടെ രാഷ്ട്രീയ ബന്ധം തല്‍ക്കാലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.