CLOSE

കല്‍പ്പറ്റയില്‍ ഇന്ന് സിപിഐഎം ശക്തിപ്രകടനം

Share

വയനാട്: ആയിരങ്ങള്‍ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടിയായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തിപ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് കല്‍പ്പറ്റ ടൗണില്‍ തന്നെ മറുപടി പറയാനാണ് സിപിഐഎമ്മിന്റെ ശ്രമം.

എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷം സംസ്ഥാന സെന്റര്‍ യോഗത്തില്‍ നടപടി തീരുമാനിക്കും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരും ഉണ്ട്. അക്രമ സംഭവത്തില്‍ 19 എസ് എഫ് ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.