അരൂര്‍: ആലപ്പുഴ പാവുമ്പായില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. പൂവരണി ജോയ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
2021 ഡിസംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം. 5000ഓളം രൂപയും നാലുപവന്‍ ആഭരണങ്ങളുമാണ് പ്രതി ക്ഷേത്രത്തില്‍ നിന്നും കവര്‍ന്നത്.
കരീലക്കുളങ്ങരയില്‍ സമാനമായ കേസില്‍ പിടിയിലായ പ്രതി പാവുമ്പായില്‍ ക്ഷേത്രത്തില്‍ നടത്തിയ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ക്ഷേത്രത്തില്‍ തെളിവെടുപ്പിന് കൊണ്ടുവന്ന അരൂര്‍ എസ്.ഐ ഹെറാള്‍ഡ് ജോര്‍ജ് അറിയിച്ചു.
19 വയസ്സ് മുതല്‍ മോഷണം ആരംഭിച്ചതാണ് പ്രതി. ഇയാളുടെ പേരില്‍ 120ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പാവുമ്പായില്‍ ക്ഷേത്രത്തില്‍ പ്രതിയെ കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.