തിരുവനന്തപുരം: യുവജന സംഘടനകളില്‍ വലിയൊരു വിഭാഗം മദ്യപാനികളാണെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചെറിയ വിഭാഗമല്ല, അവരില്‍ ഭൂരിഭാഗവും മദ്യപാനികളാണെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് മദ്യവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ലഹരി വിരുദ്ധ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആത്മാര്‍ത്ഥതയോടും കൂടി പുതുതലമുറയെ ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു. അവബോധം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥി, യുവജന സംഘടനകളെ ആശ്രയിക്കാം.
”ഞാന്‍ ശ്രദ്ധാപൂര്‍വ്വം നോക്കിയപ്പോള്‍, അവരില്‍ വലിയൊരു വിഭാഗം മദ്യപാനികളാണെന്ന് ഞാന്‍ കണ്ടു”. അപ്പോള്‍ എങ്ങനെയാണ് അവബോധം സൃഷ്ടിക്കാന്‍ നമുക്ക് അവയെ ഉപയോഗിക്കാന്‍ കഴിയുകയെന്നും മന്ത്രി ചോദിച്ചു. ലഹരി ഉപയോഗത്തിനെതിരായ അന്താരാഷ്ട്ര ദിനാചരണം സംസ്ഥാന തലത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.